നിരന്തര മർദനത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ടു; പ്രകോപിതനായ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

OCTOBER 14, 2025, 6:38 AM

ചിക്കമംഗളൂരുവില്‍ നിരന്തര വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഹവള്ളി സ്വദേശി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. 39കാരനായ നവീനാണ് കൃത്യം നടത്തിയത്. 

സകലേഷ്പൂര്‍ സ്വദേശിയായ നവീനും നേത്രാവതിയും അഞ്ച് മാസം മുമ്പാണ് വിവാഹിതരായത്.എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ നവീന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. നവീന്‍ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മൂന്നു മാസം മുമ്പാണ് യുവതി ആല്‍ഡൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായതോടെ നവീന്‍ ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരുവിലെ മല്ലഗൗഡ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.സംഭവത്തിൽ പ്രതി നവീനെതിരെ പോലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam