രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

APRIL 18, 2024, 1:44 PM

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജ് കുന്ദ്രയുടെ സ്വത്തുക്കൾ ഇ ഡി  കണ്ടുകെട്ടി.  രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റേറ്റ് കണ്ടുകെട്ടിയത്. 

2002 ൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 22 വർഷങ്ങൾക്ക് ശേഷം നടപടി.

നടി ശില്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര. ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.

vachakam
vachakam
vachakam

പുണെയിലുള്ള രാജ് കുന്ദ്രയുടെ ബംഗ്ളാവും അദ്ദേഹത്തിന്റെ പേരിലുള്ള ഇക്വിറ്റി ഷെയറുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 

പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകൾക്കെന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam