രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി 

APRIL 30, 2024, 10:00 AM

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഭീഷണിയെ തുടർന്ന് വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും സുരക്ഷ ശക്തമാക്കിയതായും ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാല്‍ ശർമ്മ പ്രതികരിച്ചു. വിമാനത്താവളം ബോംബിട്ട് തകർക്കുമെന്നും സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഇ- മെയില്‍ വഴി അധികൃതർക്ക് സന്ദേശം ലഭിച്ചത്. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam