ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങള്‍ പുതുക്കണം; എൻസിഇആർടിക്ക്  കേന്ദ്ര നിർദേശം

APRIL 30, 2024, 8:38 AM

ന്യൂഡല്‍ഹി: ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എൻസിഇആർടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം.

പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിന് ഇപ്പോള്‍ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിർദേശമെന്നു വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞവർഷം രൂപപ്പെടുത്തിയ പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് എൻസിഇആർടി ഇപ്പോള്‍. 

vachakam
vachakam
vachakam

2026ഓടെ എല്ലാ ക്ലാസുകളിലും പുതുക്കിയ പാഠപുസ്തകം ലഭ്യമാക്കും. ഈ വർഷം മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമാണു പുതിയ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നത്.

എൻസിഇആർടി ഈ വർഷം അതിൻ്റെ ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പാഠപുസ്തകങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തുകയും ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഒഴിവാക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ചേർക്കുകയും ചെയ്തിരുന്നു .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam