14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുവാദം നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

APRIL 30, 2024, 9:40 AM

ഡൽഹി: ബലാത്സം​ഗത്തിന് ഇരയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുവാദം നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി. കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണ് നടപടി.

മകളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ആശങ്കയാണ് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചത്. പ്രസവം നടത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചു. 

ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച എത്തിയ ഗർഭം അലസിപ്പിക്കാനാണ് കോടതി നേരത്തെ അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

vachakam
vachakam
vachakam

എന്നാൽ ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ മകള്‍ക്ക് അപായമുണ്ടാകുമോ എന്ന ആശങ്ക കുട്ടിയുടെ മാതാപിതാക്കള്‍ പങ്കുവെച്ചു.

ഇതോടെയാണ് കുട്ടിയുടെ താൽപ്പര്യമാണ് പരമ പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കോടതി ഗർഭച്ഛിദ്ര ഉത്തരവ് തിരിച്ചുവിളിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam