പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസെന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ്

APRIL 30, 2024, 8:48 AM

ഉത്തരാഖണ്ഡ്: പതഞ്ജലി ആയുർവേദ ലിമിറ്റഡിൻ്റെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി (എസ്എൽഎ) റദ്ദാക്കി. തിങ്കളാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ്എൽഎ ഇക്കാര്യം വ്യക്തമാക്കിയത്.

1954ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ് റൂൾ 159(1) പ്രകാരമാണ് നടപടി.സഹോദര കമ്പനിയായ ദിവ്യ ഫാർമസിയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ അനധികൃത പരസ്യത്തിൽ നടപടിയെടുക്കാത്ത അതോറിറ്റിയെ ഏപ്രിൽ 10ന് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവർ, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്‌സ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിർമാണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിർദേശിച്ചു.

vachakam
vachakam
vachakam

പതഞ്ജലി ആയുർവേദ, കമ്പനി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകൻ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്ന് എസ്എൽഎ കോടതിയെ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam