നടപടി ഉറപ്പ്, പ്രജ്വല്‍ രേവണ്ണയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

APRIL 30, 2024, 8:24 AM

ബംഗുളൂരു: ലൈംഗീകാരോപണമുയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല്‍ രേവണ്ണയോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെടുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര.

പ്രജ്വൽ  രേവണ്ണ വിദേശ രാജ്യത്തേക്ക് പോയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇയാളെ എസ്‌ഐടി ഇന്ത്യയിലേക്ക് തിരികെ വിളിക്കുമെന്നും പരമേശ്വര പറഞ്ഞു. എസ്‌ഐടി റിപ്പോർട്ട് ലഭിച്ചാലുടൻ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

പ്രത്യേക അന്വേഷണസംഘം അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും ഇത്തരം കേസുകളില്‍ 10 മുതല്‍ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍, അന്വേഷണ ഉദ്യോഗസ്ഥർക്ക് സമയക്രമത്തില്‍ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

Readmore: പ്രജ്വല്‍ രേവണ്ണയുടെ പെന്‍ഡ്രൈവില്‍ 3000 ത്തോളം സെക്‌സ് വീഡിയോകള്‍; തീപിടിച്ച് കർണാടക രാഷ്ട്രീയം

പരാതിയില്‍ പറഞ്ഞിരിക്കുന്ന മുഴുവൻ പ്രതികള്‍ക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കർണാടക സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുതിർന്ന ഐപിഎസ് ഓഫീസർ ബി.കെ. സിംഗിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. രണ്ട് വനിതാ പോലീസ് സൂപ്രണ്ടുമാരും സംഘത്തിലുണ്ട്.

അന്വേഷണത്തില്‍ സംസ്ഥാന സർക്കാർ ഇടപെടില്ല, അത് അന്വേഷണ ഏജൻസിക്ക് വിട്ടിരിക്കുകയാണ്. ലൈംഗിക വീഡിയോകള്‍ അടങ്ങിയ പെൻഡ്രൈവുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ ഏറ്റെടുത്ത്, അവ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്‌എസ്‌എല്‍) പരിശോധനയ്ക്കായി അയയ്ക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam