അമിത് ഷായുടെ വ്യാജ വീഡിയോ: മഹാരാഷ്ട്ര യൂത്ത് കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിനെതിരെ കേസ്

APRIL 30, 2024, 2:34 PM

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ ഷെയർ ചെയ്തതിന് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിനും മറ്റ് 16 പേർക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു.

എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ഗുവാഹത്തിയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് പ്രവർത്തകനെ അസം പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ എസ് സി/എസ് ഡി ഉള്‍പ്പടെയുള്ള എല്ലാ സംവരണവും നീക്കം ചെയ്യുമെന്ന് അമിത് ഷാ പറയുന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പോലീസ് നോട്ടീസ് നൽകിയിരുന്നു 

അതേസമയം  തന്റെ എഡിറ്റ് ചെയ്ത വീഡിയോ തിരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിച്ചതിലൂടെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തരം താണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാജ്യത്തിന്റെ മഹത്തായ രാഷ്ട്രീയ പാരമ്ബര്യത്തിന് ഈ നടപടി അപമാനകരമാണെന്നും ഷാ തുറന്നടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam