റാഞ്ചി: പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ച യുവാക്കൾക്കെതിരെ കേസ്. രോഹിത് പാണ്ഡെ, സൂരജ് കുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള പോലീസ് സ്റ്റേഷനിലാണ് സംഭവം.വീഡിയോകളിൽ ഒരു യുവാവ് പോലീസ് ലോക്കപ്പിൽ നിന്ന് സ്ലോ മോഷനിൽ പുറത്തുവരുന്ന ദൃശ്യങ്ങളാണുള്ളത്.ഈ വീഡിയോകൾ മാധ്യമങ്ങളിൽ വൈറൽ ആയതിനെത്തുടർന്ന് ടോപ് -1 ഇൻ - ചാർജ് ഇന്ദ്രദേവ് പസ്വാന്‍റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.ഈ റീൽസുകളിൽ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം അപകീർത്തികരമാണെന്നും മറ്റൊരു സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും എഫ്ഐആറിൽ പറയുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
