മിനിമം വേതനം 400 രൂപ, സി.എ.എയും എൻ.ആര്‍.സിയും ഏക സിവില്‍ കോഡും റദ്ദാക്കും; തൃണമൂല്‍ പ്രകടന പത്രിക

APRIL 17, 2024, 7:38 PM

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ,10 വാഗ്ദാനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.സി.എ.എയും എൻ.ആർ.സിയും ഏകസിവില്‍ കോഡും നടപ്പാക്കില്ലെന്നാണ് പ്രധാന വാഗ്ദാനങ്ങള്‍.

25 വയസ് വരെയുള്ള എല്ലാ ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡർമാർക്കും പ്രതിമാസ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് നല്‍കും.

വിദ്യാർഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാർഡുകള്‍ നല്‍കും. എസ്‌.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.

vachakam
vachakam
vachakam

60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കുള്ള നിലവിലെ വാർധക്യ പെൻഷൻ പ്രതിമാസം 1,000 രൂപയായി ഉയർത്തും. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി സിലിണ്ടറുകളുടെ വില നിയന്ത്രിക്കും.

എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും പ്രതിമാസം 5 കിലോ സൗജന്യ റേഷൻ.വീട്ടുവാതില്‍ക്കല്‍ റേഷൻ സൗജന്യമായി എത്തിക്കും.ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിവർഷം 10 എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.

എല്ലാ തൊഴില്‍ കാർഡ് ഉടമകള്‍ക്കും 100 ദിവസത്തെ തൊഴിലുറപ്പ് ജോലി നല്‍കും. കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിദിനം 400 രൂപ മിനിമം വേതനം ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam