ടെല്‍ അവീവിലേക്കുള്ള ബുക്കിംഗ് നിര്‍ത്തിവച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് എയര്‍ ഇന്ത്യ

AUGUST 9, 2024, 8:11 PM

ബംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എയര്‍ ഇന്ത്യ. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ടെല്‍ അവീവിലേക്കും തിരിച്ചും ഉള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തുന്നതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എയര്‍ഇന്ത്യ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുമെന്നും അറിയിച്ചു. കസ്റ്റമേഴ്സിന്റെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. റീഫണ്ടിനെക്കുറിച്ചും റദ്ദാക്കിയ ഫ്‌ളൈറ്റിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറായ 011-69329333/01169329999 ല്‍ ബന്ധപ്പെടാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഓഗസ്റ്റ് 2 മുതല്‍ 8 വരെ ടെല്‍ അവീവിലെക്കും തിരിച്ചും ഉള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കുന്നതായി  എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 31 ന് ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും അദ്ദേഹത്തിന്റെ അംഗരക്ഷകരും കൊല്ലപ്പെട്ടത്തിനു ശേഷമാണ് ഇസ്രായേല്‍ -ഇറാന്‍ സംഘര്‍ഷം രൂക്ഷമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam