ശ്രീനഗര്‍: 2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറൻസ് (എൻസി) നേതാവ് ഒമർ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ഒമർ അബ്ദുള്ളയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
"ഒമർ അബ്ദുള്ള ഇത്തരം പരാമർശങ്ങള്‍ നടത്തുന്നത് ദൗർഭാഗ്യകരമാണ്. തൂക്കിക്കൊല്ലാൻ പാടില്ലായിരുന്നുവെങ്കില്‍ അഫ്സല്‍ ഗുരുവിനെ ഞങ്ങള്‍ എന്തുചെയ്യണം. ഞങ്ങള്‍ അദ്ദേഹത്തിന് പരസ്യമായി മാലയിടണമായിരുന്നോ എന്നും പ്രതിരോധമന്ത്രി ചോദിച്ചു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുവഴി ഒരു ലക്ഷ്യവും നേടാന്‍ സാധിച്ചില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മുൻ ജമ്മു കശ്മീർ സർക്കാർ അദ്ദേഹത്തെ തൂക്കിലേറ്റുന്നത് അംഗീകരിക്കില്ലായിരുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്