ക്വാഡ് സമ്മേളനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം അമേരിക്കയിലേയ്ക്ക്

SEPTEMBER 9, 2024, 8:03 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം അമേരിക്ക സന്ദര്‍ശിക്കും. നിര്‍ണായകമായ ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. ഈ മാസം 21ന് ഡെലവെയറിലെ വില്‍മിംഗ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാല്‍ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരസ്ഥാനത്തേക്ക് ഇല്ലെന്ന് കിഷിദയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

2025ല്‍ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വര്‍ഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറില്‍ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ഇതിന് ശേഷം സെപ്തംബര്‍ 22-23 തിയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 22-ാം തിയതി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.  ' മോദി ആന്റ് യുഎസ്, പ്രോഗസ് ടുഗെദര്‍' എന്നാണ് പരിപാടിക്ക് പേര് നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam