ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. ഇന്ത്യയെ ആക്ഷേപിക്കാനാണു രാഹുൽ വിദേശയാത്ര നടത്തുന്നതെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു.
യുഎസിലെ ടെക്സസിൽ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേക്കു ചുരുക്കുകയാണെന്നും ബഹുസ്വരതയിലാണു കോൺഗ്രസ് വിശ്വസിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
‘‘ആർഎസ്എസിനെ പറ്റി മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ലെന്നും അത് അറിയണമെങ്കിൽ രാഹുൽ പല ജന്മം ജനിക്കണമെന്നും ഗിരിരാജ് സിങ് വിമർശിച്ചു. രാജ്യദ്രോഹിക്ക് ഒരിക്കലും ആർഎസ്എസ് എന്താണെന്ന് അറിയില്ല.
വിദേശത്തു ചെന്ന് ഇന്ത്യയെ വിമർശിക്കുന്നവർക്ക് ആർഎസ്‌എസിനെ മനസ്സിലാകില്ല. ഇന്ത്യയെ ആക്ഷേപിക്കാൻ മാത്രമാണു രാഹുൽ വിദേശത്തു പോകുന്നത്.
ഇന്ത്യയുടെ മൂല്യങ്ങളിൽനിന്നും സംസ്കാരത്തിൽ നിന്നുമാണ് ആർഎസ്എസ് ജനിച്ചത്.’’– ഗിരിരാജ് സിങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്