ഡൽഹി: പാർലമെൻ്ററി ഔദ്യോഗിക ഭാഷാ സമിതി ചെയർ പേഴ്‌സണായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹിയിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം ഇന്നാണ് പാർലമെൻ്ററി ഔദ്യോഗിക ഭാഷാ സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള യോഗം ചേർന്നത്. 2019ലാണ് അമിത് ഷാ ആദ്യമായി സമിതിയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെടുന്നത്.
തന്നെ വീണ്ടും ചെയർപേഴ്‌സണായി തെരഞ്ഞെടുത്തതിൽ പാർലമെൻ്ററി ഔദ്യോഗിക ഭാഷ സമിതിയിലെ എല്ലാ അംഗങ്ങൾക്കും ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു. കഴിഞ്ഞ 75 വർഷമായി ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി അതിൻ്റെ രീതികളിൽ നേരിയ മാറ്റം വന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്