ന്യൂഡല്‍ഹി: ബംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മുസാവീര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മദീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍ ബംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ് മൊഡ്യൂളിന്റെ ഭാഗമാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജന്‍സി പറയുന്നു. കര്‍ണാടക പൊലീസ് നേരത്തേ പിടികൂടിയ അല്‍-ഹിന്ദ് മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഇരുവരും പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. രാമേശ്വരം കഫേയില്‍ സ്‌ഫോടക വസ്തു വെച്ചത് മുസാവീര്‍ ഹുസൈന്‍ ഷാസിബാണ്. സ്‌ഫോടനത്തിന്റെ ആസൂത്രകരിലൊരാളാണ് അബ്ദുള്‍ മദീന്‍ താഹ. ഇരുവരും ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളി സ്വദേശികളാണ്.
മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. കഫേയിലെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടന്നതിന് ശേഷമുള്ള പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എന്‍.ഐ.എ പുറത്തുവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്