ബിഹാർ: യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് 15 കാരന് ദാരുണാന്ത്യം. ബിഹാറിലെ സരണിലാണ് സംഭവം.
വ്യാജ ഡോക്ടർ അജിത് കുമാറാണ് യൂട്യൂബ് വീഡിയോകൾ നോക്കി ശസ്ത്രക്രിയ ചെയ്തത്. പിത്തസഞ്ചിയിൽ നിന്നും കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം കൗമാരക്കാരൻ്റെ സ്ഥിതി വഷളായപ്പോൾ, പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ തന്നെ ആംബുലൻസ് ഏർപ്പാട് ചെയ്തു.
പക്ഷെ, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഡോക്ടറും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്