ജമ്മു: രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരെയാണ് വധിച്ചത്.
ഇന്റലിജൻസ് വിവരത്തെ തുടർന്നു മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരുന്നു.ഭീകരരിൽനിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
ഇന്റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും രഹസ്യവിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി.
പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോർ യൂണിറ്റ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്