ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. എംപോക്‌സ് വകഭേദമായ ക്ലെയഡ്-2( clade 2) ആണ് യുവാവില്‍ കണ്ടെത്തിയത്. ഇത് എംപോക്‌സിന്റെ പഴയ വകഭേദമാണ്.
നിലവില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന വകഭേദം ക്ലെയഡ്-2 അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗലക്ഷണങ്ങളുമായി ഐസോലേഷനില്‍ കഴിഞ്ഞിരുന്ന യുവാവിലാണ് എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്നെത്തിയ ഇയാള്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവാകുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്