ജനത്തെ കബിളിപ്പിച്ച് കോടികൾ അടിച്ചു മാറ്റിയ ബാബ രാംദേവ് കുരുക്കിൽ

APRIL 18, 2024, 10:08 AM

പതഞ്ജലി സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു; ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയുടെ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അസനുദ്ദീൻ, അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.

'മാപ്പ്' എന്ന തുറുപ്പുചീട്ടുമായി കോടതിയെ കബളിപ്പിക്കാനിറങ്ങിയ ബാബാ രാംദേവ് എന്ന പാച്ചുവും  ആചാര്യ ബാലകൃഷ്ണനെന്ന കോവാലനും. കോടതിയിൽ നിന്നും കണക്കിന് കിട്ടി. പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജപരസ്യം നൽകിയ ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ച  കേസിൽ വീണ്ടും സുപ്രീംകോടതിയിൽ മാപ്പപേക്ഷമായി നാടകത്തിനിറങ്ങിയപ്പോഴാണ് തട്ടുകിട്ടിയത്.
കോടതിയലക്ഷ്യ കേസിൽ ഇരുവരും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തുകയായിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വാദത്തിൽ നിർദ്ദേശങ്ങൾ അവഗണിച്ചതിന് സുപ്രീംകോടതി ഇരുവരെയും ശാസിക്കുകയും കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി. എന്തായാലും  അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കുകയും ചെയ്യും.

ആരാണ് ബാബാ രാംദേവ്...?

vachakam
vachakam
vachakam

1965ൽ അലി സയ്ദ്പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിന്റെയും ഗുലാബ് ദേവിയുടേയും മകനായി ജനനം. കേവലം എട്ടാം ക്ലാസ്സോടെ സ്‌കൂൾ പഠനം അവസാനിപ്പിച്ചു കക്ഷി. പിന്നെ, രാം കൃഷ്ണ ഖാൻപൂരിലെ ആർഷ ഗുരുകുലത്തിൽ ചേർന്ന് സംസ്‌കൃതവും യോഗയും പഠിച്ചു. പിന്നീട് ബൽദേവ് ആചാര്യയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായി. ഈ ഘട്ടത്തിലാണ് സ്വാമി രാംദേവ് എന്ന നാമം സ്വീകരിച്ചത്.    ആയുർവേദം, ബിസിനസ്സ്, രാഷ്ട്രീയം, കൃഷി തുടങ്ങിയ മേഖലകളിൽ അദ്ദേഹം ലോകമെമ്പാടും ഒരു യോഗ ഗുരുവാണെന്നാണവകാശപ്പെടുന്നത്.
പതഞ്ജലി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപിച്ച രാംദേവ് രാഷ്ട്രീയ വിഷയങ്ങളിലും തലയിടുന്നത് ഒരു ഹോബിയാക്കി വളർത്തി. ബാബ രാംദേവിന്റെ അവകാശവാദമനുസരിച്ച്, അദ്ദേഹത്തിന് രണ്ടര വയസ്സുള്ളപ്പോൾ പക്ഷാഘാതം വന്നു. യോഗാഭ്യാസത്തിലൂടെ പിന്നീട് സുഖം പ്രാപിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ഗുരുകുല കൽവയിലെ ആചാര്യ ബൽദേവ്ജിയുടെ ശിഷ്യനായിരുന്നു. രാംദേവ് സന്യാസി ദീക്ഷ സ്വീകരിക്കുകയും സ്വാമി ശങ്കർദേവ് എന്ന സന്യാസിയിൽ നിന്നും സ്വാമി രാംദേവ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

1995-ൽ രാംദേവ് ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് സ്ഥാപിച്ചു. 2003-ൽ ആസ്ത ടിവി അതിന്റെ പ്രഭാത യോഗ സ്ലോട്ടിൽ ബാബാ രാംദേവ് കയറിക്കൂടി. പതഞ്ജലി യോഗപീഠം, പതഞ്ജലി ആയുർവേദ്, ഭാരത് സ്വാഭിമാൻ ട്രസ്റ്റ് എന്നിവയുടെ ജീവാത്മാവും പരമാത്മാവും കൂടിയാണ് അദ്ദേഹം.

പതഞ്ജലിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണ കമ്പനിയുടെ വരുമാനം അതിവേഗം ഉയർത്തുന്നതിൽ ഏറെ ശ്രദ്ധാലുവായിരുന്നു. അദ്ദേഹം ബാബാ രാംദേവിന്റെ അനുയായികളുടെ വലിയ അടിത്തറയിൽ നിക്ഷേപിക്കുക മാത്രമല്ല, 'സ്വദേശി' എന്ന ലേബലിൽ ഈ ആശയം അടിച്ചേൽപ്പിക്കുക വഴി ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറാണെങ്കിലും രാംദേവിന് അതിൽ ഒരു ഓഹരി പോലും ഇല്ല. പതഞ്ജലി ആയുർവേദത്തിന്റെ 94 ശതമാനവും ആചാര്യ ബാലകൃഷ്ണയുടെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ചെറിയ ഹോൾഡിംഗുകൾ ഒരു ചെറിയ കൂട്ടം വ്യക്തികൾക്കിടയിൽ ചിതറിക്കിടക്കുന്നു.

പതഞ്ജലി ഉത്പന്നങ്ങളുടെ വസ്തുത വിരുദ്ധമായ പരസ്യങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ ഉത്പന്നങ്ങൾക്ക് നൽകുന്നത് തുടർന്നാൽ ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്നൊരിക്കൽ കോടതിയുടെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. ഭരണകൂടവുമായി ഒട്ടിനിൽക്കുന്നതിനാൽ തങ്ങൾക്കിതൊന്നും ബാധകമല്ലാ എന്ന ഹുങ്കിൽ വിളയാട്ടം പൂർവ്വീധികം ഭംഗിയായി തുടരുകയായിരുന്നു.

പതഞ്ജലിയുടെ 'ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങൾക്കെതിരെ മലയാളി ഡോക്ടറായ ബാബു കെ.വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്. പതഞ്ജലി ആയുർവേദ ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ ബാബു ആദ്യമായി പരാതി നൽകുന്നത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ബാബു ഫയൽ ചെയ്തിരുന്നു.
'ലോകത്തിലാദ്യമായി' ടൈപ്പ് 1 പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്തുന്നതിൽ പതഞ്ജലി വിജയിച്ചു എന്ന അവകാശവാദവുമായി ബാബാ രാംദേവ് വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.

vachakam
vachakam
vachakam

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ബാബ രാംദേവ് നടത്തുന്ന പതഞ്ജലി വെൽനസ്, ബ്രാൻഡിന്റെ പരമ്പരാഗത മരുന്നുകൾ ടൈപ്പ് 1 പോലുള്ള നിരവധി രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പത്രങ്ങളിലും ടിവി ചാനലുകളിലും വമ്പൻ പരസ്യങ്ങളാണ് നൽകിക്കൊണ്ടിരുന്നത്. അതും മറ്റൊരു വിവാദത്തിന് കാരണമായി. പ്രമേഹം, തൈറോയ്ഡ്, ആസ്ത്മ. 'അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകൾ' എന്ന തലക്കെട്ടിലുള്ള പരസ്യം പല മുതിർന്ന ഡോക്ടർമാരേയും അമ്പരപ്പിച്ചുകളഞ്ഞു.
രക്തസമ്മർദ്ദം (ബിപി), പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ വർഷങ്ങളായി അലോപ്പതി മരുന്നുകൾ കഴിക്കുന്നവരുടെ ജീവിതം നരകമായി മാറിയെന്ന് അവകാശപ്പെടുന്ന പതഞ്ജലി, ''ശാസ്ത്രീയ ഗവേഷണ''ത്തിലൂടെ ഇവയെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞുവെന്ന് പരസ്യം ചെയ്യുന്നു. രോഗങ്ങൾ, കോടിക്കണക്കിന് ആളുകളെ 'എല്ലാ രോഗങ്ങളിൽ നിന്നും മുക്തരാക്കുന്നു'.

പത്മശ്രീ പുരസ്‌കാര ജേതാവും ഡോ. മോഹൻസ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റീസ് സെന്റർ ചെയർമാനുമായ ഡോ. വി. മോഹൻ, ടൈപ്പ് 1 പ്രമേഹമുള്ളവർ പരസ്യത്തിൽ തെറ്റിദ്ധരിക്കരുതെന്ന് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ഇൻസുലിൻ നിർത്തിയാൽ അത് നിങ്ങളുടെ ജീവന് തന്നെ അപകടകരമാണെന്ന് പരസ്യത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഡോക്ടർ മോഹൻ പറയുകയുണ്ടായി. ഒടുവിൽ കോടതിക്കുതന്നെ ഈ വിഷയത്തിൽ ഇടപെടേണ്ടിവന്നു.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam