ഗുണ്ടാ ആക്രമണം: നിരവധിപ്പേര്‍ക്ക് വെട്ടേറ്റു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

MAY 1, 2024, 6:21 AM

കൊച്ചി: കാലടി ശ്രീമൂല നഗരത്തില്‍ ഉണ്ടായ ഗുണ്ടാ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ശ്രീമൂലനഗരം മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുലൈമാന്‍ പുതുവാങ്കുന്നില്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് ആക്രമണത്തില്‍ വെട്ടേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തിയത്.

വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കാലടി പൊലീസും ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും രാജഗിരി ആശുപത്രിയിലും സംഭവം നടന്ന സ്ഥലത്തും എത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam