സംസ്ഥാനം ലോഡ് ഷെഡിങിനരികെ! ഓട്ടോമാറ്റിക് വൈദ്യുതി കട്ട് വ്യാപകം

MAY 1, 2024, 7:24 AM

തിരുവനന്തപുരം: സംസ്ഥാനത്തെമ്പാടും ഓട്ടോമാറ്റിക് ലോഡ് ഷെഡിംഗ്. വൈദ്യുതി ഉപഭോഗം അമിതമായതോടെയാണ് ഓട്ടോമാറ്റിക് വൈദ്യുതി കട്ട് വ്യാപകമായത്. തിരുവനന്തപുരം നഗരത്തില്‍ തിങ്കളാഴ്ച രാത്രി മൂന്ന് തവണയാണ് ഇത്തരത്തില്‍ സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ ഔദ്യോഗികമായി ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

നാളെ ചേരുന്ന ഉന്നതതലയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപഭോഗം ഉണ്ടായാല്‍ ഗ്രിഡുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെയാണ് ഓട്ടോമാറ്റിക് ലോഡ് ഷെഡിംഗ് സംഭവിക്കുന്നത്. സാങ്കേതികമായി അഞ്ച് മിനിട്ട് കഴിഞ്ഞ് ഫീഡറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈദ്യുതി പുനസ്ഥാപിക്കാന്‍ അര മണിക്കൂറെങ്കിലും വേണ്ടിവരും.

ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുമ്പോള്‍ ജീവനക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്ത് വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ളതും അടക്കം 4500 മെഗാവാട്ടാണ് പ്രതിദിനം വിതരണം ചെയ്യാന്‍ ലഭ്യമായുള്ളത്. എന്നാല്‍ 5700 മെഗാവാട്ടിലും കൂടുതലാണ് ഇപ്പോഴത്തെ ഉപഭോഗം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam