ഭോപ്പാൽ: ചൂട് എണ്ണനിറച്ചുവച്ചിരുന്ന പാനിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ഭോപാലിലെ നിഷാത്പുര പ്രദേശത്തെ സാൻസ്കർ ഗാർഡനിലെ കല്യാണ വീട്ടിലാണ് ദാരുണ സംഭവമുണ്ടായത്. 50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയിരുന്നു.
ഒരു വീട്ടിലെ കല്യാണ പരിപാടിയിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം പോയതായിരുന്നു കുട്ടി. കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ നിലത്ത് വെച്ചിരുന്ന ചൂടുള്ള ഓയിൽ പാനിലിനടുത്ത് പോവുകയും അതിലേക്ക് വീഴുകയുമായിരുന്നു. കുട്ടി പാനിന്റെ അടുത്തേക്ക് പോകുന്നത് കണ്ട പിതാവ് കുട്ടിയെ മാറ്റാൻ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി പാനിലേക്ക് വീണിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്