പാര്‍ട്ടിയോഗങ്ങളിൽ പങ്കെടുക്കാൻ ചാര്‍ട്ടേഡ് വിമാനങ്ങള്‍; വാടകക്കെടുത്തത് സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌; ഹിമന്ത ശര്‍മക്കെതിരെ ആരോപണം

FEBRUARY 3, 2024, 3:35 PM

ഗുവാഹത്തി: ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സർക്കാർ ഖജനാവിൽ നിന്ന്  ചെലവഴിച്ചതായി റിപ്പോർട്ട്.

ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഹെലികോപ്ടറുകളും ചാർട്ടേഡ് വിമാനങ്ങളും വാടകയ്‌ക്കെടുക്കാൻ  സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി   വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു.

ഗുവാഹത്തി ആസ്ഥാനമായ ദി ക്രോസ് കറന്‍റ് എന്ന ന്യൂസ് പോർട്ടല്‍ 2022 ആഗസ്റ്റ് 26ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയില്‍ പാർട്ടി യോഗങ്ങള്‍ക്ക് പുറമെ നിരവധി വിവാഹങ്ങളില്‍ പങ്കെടുക്കാൻ ചാർട്ടേഡ് വിമാനങ്ങള്‍ വാടകക്കെടുത്തതായും പറയുന്നു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി ചാർട്ടേഡ് വിമാനങ്ങൾ വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട്  അസം ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ (എടിഡിസി) പ്രത്യേക വിവരാവകാശ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മാസം കഴിഞ്ഞിട്ടും എടിഡിസി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏഴ് (എ) വകുപ്പ് അനുസരിച്ച്‌ മന്ത്രിമാർ അവരുടെ ഔദ്യോഗിക സന്ദർശനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി യോജിപ്പിക്കരുതെന്നും കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ ഔദ്യോഗിക യന്ത്രങ്ങളെയോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഹിമന്ത ലംഘിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam