ആരോഗ്യനില തൃപ്തികരം; കെജ്‌രിവാളിന് ഇൻസുലിൻ തുടരാമെന്ന് മെഡിക്കൽ ബോർഡ്

APRIL 27, 2024, 2:20 PM

ഡൽഹി; ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യ നിലയിൽ പുരോഗതി.

ഡൽഹി കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ മെഡിക്കൽ ബോർഡ് കെജ്‌രിവാളിനോട് ഇൻസുലിൻ തുടരാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഡൽഹി കോടതിയുടെ നിർദേശപ്രകാരം എയിംസിലെ അഞ്ച് ഡോക്ടർമാരുടെ സംഘം ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ കെജ്‌രിവാളിൻ്റെ ആരോഗ്യനില വിലയിരുത്തി. 

vachakam
vachakam
vachakam

ഒരാഴ്ചയ്ക്ക് ശേഷം കെജ്‌രിവാളിൻ്റെ ആരോഗ്യനില വീണ്ടും മെഡിക്കൽ ബോർഡ് പരിശോധിക്കും. അരവിന്ദ് കെജ്‌രിവാളിനോട് അദ്ദേഹം ഇതിനകം കഴിച്ചിരുന്ന അതേ മരുന്നുകൾ തുടരാൻ ബോർഡ് ആവശ്യപ്പെട്ടു. 

ഈ ആഴ്ച ആദ്യം ഷുഗർ ലെവൽ 320 ആയി ഉയർന്നതിനെ തുടർന്ന്  ജയിലിൽ വെച്ച് കെജ്‌രിവാളിന്  ഇൻസുലിൻ ഡോസ് നൽകിയിരുന്നു  .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam