ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം; നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു

AUGUST 10, 2026, 10:23 PM

ഡൽഹി: കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം. നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ച് പകരം ദീപ്തി ഗൗർ മുഖർജിയെ പുതിയ സെക്രട്ടറിയായി നിയമിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ഗംഗ്വാറിന്റെ നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്.

1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജി നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയത്.

ജൂലൈ 23ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗികമായ മാറ്റം വരുത്തിയാണ് കാബിനറ്റ് നിയമന സമിതിയുടെ അംഗീകാരത്തോടെ ദീപ്തി ഗൗർ മുഖർജിയുടെ നിയമനം പ്രഖ്യാപിച്ചത്. വെള്ളരിക്ക സബ്സിഡിയുമായി ബന്ധപ്പെട്ട വിവാദമാണ് ഗംഗ്വാറിന്റെ മാറ്റത്തിന് കാരണമെന്നാണ് സൂചന.

vachakam
vachakam
vachakam

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ഗംഗ്വാറിനെ നിയമിച്ചത്. വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വിദ്യാർഥി പ്രതിഷേധം ശക്തമായിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് അന്ന് മാറ്റം വരുത്തിയത്.

അതേസമയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തേക്കും കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ. അനിൽകുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam