കോടതിക്കുള്ളില്‍ അഭിഭാഷകയെ കുത്തിപ്പരിക്കേല്‍പ്പിച്ചു 63-കാരൻ; കുത്തിയത് കറിക്കത്തി ഉപയോഗിച്ച് ഒന്നിലേറെ തവണ 

JULY 24, 2024, 7:31 PM

ബെംഗളൂരു: കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം കോടതിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. 

ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുത്തേറ്റ വിമലയും കെട്ടിട നിർമാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു എന്നും പിന്നീട് ഇരുവർക്കുമിടയില്‍ തർക്കമുണ്ടായി എന്നുമാണ് പുറത്തു വരുന്ന വിവരം. തുടർന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം ആരോപിച്ച്‌ കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു ഏവരെയും ഞെട്ടിക്കുന്ന ആക്രമണം ഉണ്ടായത്.

കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടൻതന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam