തൊട്ടാൽ പകരുമോ വെള്ളപ്പാണ്ട്; തുടക്കത്തിലേ ലക്ഷണങ്ങൾ തിരിച്ചറിയാം

JUNE 25, 2024, 9:37 PM

ജൂൺ 25 ലോക വിറ്റിലിഗോ ദിനമായി ആചരിക്കുന്നു. വിറ്റിലിഗോയെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.2011 ലാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. ശരീരം,അതിന്റെ നിറങ്ങളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണിത്. ശരാശരി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. 

ശരീരത്തിന്റെ പല ഭാഗങ്ങളിലും വെള്ളനിറത്തിലുള്ള പാടുകള്‍ കാണാം. അത് പലരിലും പല വലുപ്പത്തിയിലും ആകൃതിയിലും ഘടനയിലുമായിരിക്കും. വെള്ളപ്പാണ്ടിനെ അതിന്റെ സ്വഭാവമനുസരിച്ച്‌ പലതായി വേർതിരിച്ചിട്ടുണ്ട്.

അക്രോഫേഷ്യല്‍ വിറ്റിലിഗോ: ചുണ്ടിലും കൈവിരലിന്റെ അറ്റങ്ങളിലുമായി വെള്ളനിറം പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വെള്ളപ്പാണ്ടുകള്‍ അക്രോഫേഷ്യല്‍ വിറ്റിലിഗോ എന്നറിയപ്പെടുന്നു. ഇത് അപൂർവമായി മാത്രം കാണപ്പെടുന്നതാണ്. ഇത്തരം വെള്ളപ്പാണ്ടുകള്‍ മരുന്നുകളോട് പ്രതികരിക്കാറില്ല.കോമണ്‍ വിറ്റിലിഗോയുണ്ട്. ഇത് മരുന്നുകൊണ്ട് മാറുന്നവയാണ്.

vachakam
vachakam
vachakam

സെഗ്മന്റല്‍ വിറ്റിലിഗോ: ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് ഇതിന് കാരണമാകുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണിത്. കൂടുതലായും കുട്ടികളിലാണ് ഇത്തരം വെള്ളപ്പാണ്ടുകള്‍ ഉണ്ടാവുന്നത്.

നോണ്‍ സെഗ്മന്റല്‍ വിറ്റ്ലിഗോ: ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണിത്. കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, ശരീരഭാഗങ്ങള്‍ എവിടെയാണോ പ്രതലമായിട്ടുള്ളത് ആ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പാണ്ടാണ് കോമണ്‍ വിറ്റിലിഗോ. ഇവ ശരീരത്തിന്റെ ഏത് ഭാഗത്തും ബാധിക്കാം

ഫോക്കല്‍ വിറ്റിലിഗോ:  രണ്ടുവർഷത്തോളം മാറ്റങ്ങളൊന്നും വരാതെ ഒരു സ്ഥലത്ത് തന്നെ കാണപ്പെടുന്നതാണ് ഫോക്കല്‍ വിറ്റിലിഗോ. ഇത് മറ്റുള്ളതിനെ അപേക്ഷിച്ച്‌ ശരീരഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറവാണ്.

vachakam
vachakam
vachakam

എന്തുകൊണ്ടാണ് വെള്ളപ്പാണ്ടുകള്‍ ഉണ്ടാവുന്നത്?

ശരീരത്തിന് നിറം നൽകുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് പാണ്ടുകൾ  പ്രത്യക്ഷപ്പെടാനുള്ള കാരണം. കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് മാത്രമാണ് വെളുത്ത നിറം പ്രത്യക്ഷപ്പെടുന്നത്. മരുന്ന് കഴിച്ച് ഇവ ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ പാൻ്റ് നീക്കം ചെയ്യാം.

പല ഘടകങ്ങളാൽ പാണ്ടുകൾ ഉണ്ടാകാം. മനുഷ്യ ശരീരത്തിലെ ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കളുമായി പോരാടാൻ സഹായിക്കുന്ന കോശങ്ങൾ ശരീരത്തിന് നിറം നൽകുന്ന കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോഴാണ് പാണ്ടുകൾ പ്രധാനമായും ഉണ്ടാകുന്നത്.

vachakam
vachakam
vachakam

വെള്ളപ്പാണ്ടിന്‍റെ ലക്ഷണങ്ങൾ.

വെള്ള നിറത്തില്‍ ചർമ്മത്തിൽ പാടും അതിനെചുറ്റി, സ്വാഭാവിക നിറത്തിലുള്ള ചർമ്മവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം. തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാകാം.

പാടുകളിൽ വെളുത്തനിറമുള്ള രോമങ്ങളും ചിലപ്പോള്‍ കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗം ഉണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. 

പകരുമോ?

എല്ലാവരിലുമുള്ള പ്രധാന സംശയമാണ് പാണ്ട് പാരമ്ബര്യമായി ഉണ്ടാകുമോ എന്നത്. എന്നാല്‍ പൂർണമായും ജനിതക രോഗമായി പാണ്ടിനെ പറയാൻ കഴിയില്ല, എന്നാല്‍ ചില ജനിതക ഘടകങ്ങള്‍ പാണ്ടിന് കാരണമാകാറുണ്ട് എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. വെറും അഞ്ച് ശതമാനം മാത്രമാണ് പാണ്ടിന് പാരമ്ബര്യ സാധ്യതയുള്ളത്.

മറ്റൊരു വസ്തുത ശരീരത്തില്‍ കാണുന്ന എല്ലാ വെള്ളപ്പാടും പാണ്ടല്ല. സാധാരണയായുള്ള ചുണങ്ങ് പോലുള്ളവ, താരനുണ്ടാക്കുന്ന അണുബാധ എന്നിവ കാരണം ചിലരുടെ ശരീരത്തില്‍ വെള്ള നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത് ഒരിക്കലും വെള്ളപ്പാണ്ടല്ല. അവ വളരെ വേഗം ചികിത്സിച്ച്‌ മാറ്റാവുതാണ്.

ചികിത്സ

തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഒരു പരിധിവരെ വെള്ളപ്പാണ്ട് നിയന്ത്രിക്കാൻ സാധിക്കും. അതായത് കോശങ്ങളെ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ ശേഷിക്കുന്ന നല്ല കോശങ്ങളെക്കൂടി അവ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകും. പിന്നീട് നിറം കൊടുക്കുന്ന കോശങ്ങള്‍ മുഴുവനായും ഇല്ലാതാവുകയും ചെയ്യും. ഇത് നിയന്ത്രിക്കണമെങ്കില്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലായെങ്കില്‍ അവ കൂടിക്കൊണ്ടേയിരിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam