ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് രോഗം പടർന്നു നാല് മരണം റിപ്പോർട്ട് ചെയ്തു. 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം അതികരിച്ചതിനെ തുടര്‍ന്ന് 17പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.
ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രമായ അവസ്ഥയാണ് ലീജനേഴ്‌സ് ഡിസീസ്.വെള്ളത്തിലും മണ്ണിലുമാണ് ഈ ബാക്ടീരിയയുള്ളത്. ശ്വസിക്കുന്നത് വഴിയാണ് രോഗാണു ശരീരത്തിലേക്ക് എത്തുന്നത്.
സെന്‍ട്രല്‍ ഹാലെമിലെ ഒരു ആശുപത്രിയിലും മറ്റൊരു ക്ലിനിക്കിലെയും പത്ത് കെട്ടിടങ്ങളില്‍ നിന്നുള്ള കൂളിങ് ടവറുകളിലാണ് അണുബാധ വ്യാപിച്ചതെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്