സിക്കിള്‍ സെല്‍ അനീമിയ: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ  മരുന്ന് നിര്‍മ്മിച്ച്‌ ഇന്ത്യ

MARCH 19, 2024, 2:27 PM

സിക്കിൾ സെൽ അനീമിയയ്ക്ക് (സിക്കിൾ ഡിസീസ്) ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിര്‍മ്മിച്ച്‌ ഇന്ത്യ. സിക്കിൾ സെൽ അനീമിയ എന്നെന്നേക്കുമായി തുടച്ചുനീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായാണ് ഡൽഹി ആസ്ഥാനമായുള്ള അകംസ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് കുറഞ്ഞ വിലയ്ക്ക് മരുന്ന് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

സിക്കിൾ സെൽ അനീമിയ മരുന്നുകൾക്ക് ആഗോളതലത്തിൽ 77,000 രൂപ വരെ വിലയുള്ള സമയത്താണ് ഹൈഡ്രോക്‌സിയൂറിയ 100 മില്ലിക്ക് 600 രൂപയ്ക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്.

ഇന്ത്യക്കാർക്കിടയില്‍ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന സിക്കിള്‍സെല്‍ അനീമിയ പാരമ്ബര്യമായി ഉണ്ടാകുന്ന രക്ത സംബന്ധമായ രോഗമാണ്.

vachakam
vachakam
vachakam

രക്തത്തിലെ ചുവന്ന രക്താണുക്കള്‍ അരിവാളിന്റെ ആകൃതിയിലാകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ വഹിക്കാൻ ഇവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു. 

2023ൽ പ്രധാനമന്ത്രി ആരംഭിച്ച സിക്കിൾ സെൽ അനീമിയ നിർമാർജന പദ്ധതിയുടെ ഭാഗമായി അകാംസ് വികസിപ്പിച്ച മരുന്ന് ആദിവാസി വിഭാഗത്തിൽപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam