മണിക്കൂറുകളോളം ഇയര്‍ ബഡ്സ് ഉപയോഗിച്ചു; യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട് 

JUNE 3, 2023, 8:47 PM

മണിക്കൂറുകളോളം ഇയര്‍ ബഡ്സ് ഉപയോഗിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരന് കേള്‍വിശക്തി നഷ്ടമായതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് സംഭവം. മണിക്കൂറൂകളോളം തുടര്‍ച്ചയായി ഇയര്‍ ബഡ്സ് ഉപയോഗിച്ചതിനു പിന്നാലെ യുവാവിന്റെ ചെവിയില്‍ അണുബാധയുണ്ടാവുകയും തുടര്‍ന്ന് കേള്‍വിശക്തി നഷ്ടമായെന്നുമാണ് പുറത്തു വരുന്ന വിവരം.

യുവാവിനെ ഉടൻ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും കേള്‍വിശക്തി തിരിച്ചു കിട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദീര്‍ഘനേരം ഇയര്‍ബഡുകള്‍ ധരിക്കുന്നത് കര്‍ണ്ണനാളത്തില്‍ വര്‍ധിപ്പിക്കുകയും ഇത് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഇയര്‍ബഡുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കുന്നതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താൻ ശ്രമിക്കുകയും പരമാവധി ലെവലിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ വോളിയം സജ്ജീകരിക്കുകയും ചെയ്യണം എന്നാണ് ഡോക്ടർമാർ പറയുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam