കൊളസ്‌ട്രോള്‍ ഉള്ളവർ തൈര് ഒഴിവാക്കാണോ? അറിയാം ഈ കാര്യങ്ങള്‍

FEBRUARY 25, 2025, 3:33 AM

ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈരിൽ കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് തൈര് കഴിക്കാമോ? ഇതൊരു സാധാരണ ചോദ്യമാണ്. ലോകമെമ്പാടുമുള്ള മരണകാരണമായി ഹൃദ്രോഗം മാറുന്നതിനാൽ, കൊളസ്ട്രോൾ കുറയ്ക്കുന്ന ഒരു ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതിനാൽ, തൈര് കൊളസ്ട്രോളിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണ്.

ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. വിറ്റാമിന്‍ ഡി, ബൈല്‍ ആസിഡ് എന്നിവയുടെ ഉല്‍പ്പാദനത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണെങ്കിലും ഇതിന്‌റെ അളവ് കൂടുന്നത് ശരീരത്തിന് ഏറെ ദോഷമാണ്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എല്‍ഡിഎല്‍), ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എച്ച്ഡിഎല്‍) എന്നീ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളില്‍ ഇവ യഥാക്രമം ചീത്ത കൊളസ്‌ട്രോള്‍, നല്ല കൊളസ്‌ട്രോള്‍ എന്നിങ്ങനെ അറിയപ്പെടുന്നു. 

എല്‍ഡിഎല്ലിന്‌റെ അളവ് കൂടുന്നത് ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ഹൃദ്രാഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നേരേമറിച്ച് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തത്തില്‍നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.

vachakam
vachakam
vachakam

പാലില്‍ പ്രത്യേക ബാക്ടീരിയല്‍ കള്‍ച്ചര്‍ ചെയ്തുണ്ടാക്കുന്ന പുളിപ്പിച്ച പാലുല്‍പ്പന്നമാണ് തൈര്.  ഇത് പാലിലെ ലാക്ടോസിനെ പുളിപ്പിച്ച് ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ലാക്റ്റിക് ആസിഡാണ് തൈരിന് രുചിയും കട്ടിയുള്ള ഘടനയും നൽകുന്നത്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, പ്രോബയോട്ടിക്കുകൾ എന്നിവയാൽ സമ്പുഷ്ടമാണ് തൈര്, കൂടാതെ കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളും ഇതിൽ അടങ്ങിയിട്ടുണ്ട്. തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ തരം അനുസരിച്ച് ഗുണങ്ങളും വ്യത്യാസപ്പെടുന്നു. പൂരിത കൊഴുപ്പ് കൂടുതലുള്ള തൈര് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൊളസ്‌ട്രോളും തൈരും പല പഠനങ്ങളിലും വിഷയമായിട്ടുണ്ടെങ്കിലും സമ്മിശ്രഫലങ്ങളാണ് ഇവയെല്ലാം നല്‍കുന്നത്. കൊഴുപ്പ് കുറഞ്ഞ തൈര് കൊളസ്‌ട്രോളിന്‌റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുമ്പോള്‍ കൊഴുപ്പുള്ള തൈര് കൊളസ്‌ട്രോള്‍ അളവില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും ചെറിയ വ്യത്യാസം മാത്രവേ വരുത്തുന്നുള്ളുവെന്നുമൊക്കെ പഠനങ്ങള്‍ പറയുന്നു.

തൈര് കൊളസ്‌ട്രോളിന് ഗുണകരമാണെന്ന് കരുതുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇതിലുള്ള പ്രോബയോട്ടിക് കണ്ടന്‌റാണ്. ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കു ഗുണകരമായ ലൈവ് ബാക്ടീരിയകളാല്‍ സമ്പന്നമാണ് പ്രോബയോട്ടിക്കുകള്‍. തൈരിലുള്ള പ്രോബയോട്ടിക്കുകള്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.

vachakam
vachakam
vachakam

കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

1. കൊഴുപ്പ് കുറഞ്ഞതോ തീരെ കൊഴുപ്പ് ഇല്ലാത്തതോയ ആയ തൈര് തിരഞ്ഞെടുക്കുക.

2. പ്രോബയോട്ടിക് ഗുണങ്ങള്‍ ലഭിക്കുന്ന തൈര് ഉപയോഗിക്കണം

vachakam
vachakam
vachakam

3. മധുരം ചേര്‍ത്തവ ഒഴിവാക്കണം. ഇ ശരീരഭാരം കൂട്ടുകയും കൊളസ്‌ട്രോളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും

4. ഗ്രീക്ക് കര്‍ഡ് ഉപയോഗിക്കാം

5. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയടങ്ങിയ സന്തുലിത ഭക്ഷണക്രമക്രമത്തില്‍ തൈരും ചേര്‍ക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam