മൊബൈൽ ഫോൺ ഉപയോഗം കൂടുന്നത് മസ്തിഷ്കാർബുദത്തിനു കാരണമാകുമോ? പഠനവുമായി ഗവേഷകർ

JULY 25, 2026, 11:01 AM

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് മസ്തിഷ്കാർബുദത്തിന് കാരണമാകുമെന്ന കാലങ്ങളായുള്ള പ്രചാരണങ്ങൾ വെറും മിഥ്യ മാത്രമാണെന്ന് വ്യക്തമാക്കി പുതിയ ശാസ്ത്രീയ പഠനം. ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസി (ARPANSA) നടത്തിയ പത്ത് വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. പഠന റിപ്പോർട്ട് 'ഓസ്‌ട്രേലിയൻ & ന്യൂസിലാൻഡ് ജേർണൽ ഓഫ് പബ്ലിക് ഹെൽത്തിൽ' പ്രസിദ്ധീകരിച്ചു.

മൊബൈൽ ഫോൺ ഉപയോഗം മൂലം മസ്തിഷ്കത്തിലോ തലയിലോ കഴുത്തിലോ അർബുദമുണ്ടാകുമെന്ന വാദങ്ങൾക്ക് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

എക്സ്-റേ  പോലുള്ള ഉയർന്ന ഊർജ്ജമുള്ള തരംഗങ്ങളെപ്പോലെ അപകടകാരിയല്ല മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ. ഡി.എൻ.എയ്ക്ക് (DNA) കേടുപാടുകൾ വരുത്താനോ അർബുദത്തിന് കാരണമാകാനോ ഉള്ള ശേഷി ഇത്തരം റേഡിയോ ഫ്രീക്വൻസി റേഡിയേഷനുകൾക്കില്ല.

vachakam
vachakam
vachakam

ഫോൺ അമിതമായി ഉപയോഗിക്കുന്നവരിലും കുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്നവരിലും മസ്തിഷ്കാർബുദ സാധ്യതയിൽ വ്യത്യാസമൊന്നുമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകമെമ്പാടും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, അതിനനുസരിച്ച് മസ്തിഷ്കാർബുദ ബാധിതരുടെ നിരക്കിൽ വർദ്ധനവൊന്നും ഉണ്ടായിട്ടില്ലെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുന്നതാണ് ദീർഘകാലം നടത്തിയ ഈ പഠനത്തിന്റെ ഫലങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam