പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് വരെ വിറ്റാമിൻ സി പ്രധാനമാണ്. വിറ്റാമിൻ സി ലഭിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. നെല്ലിക്ക
100 ഗ്രാം നെല്ലിക്കയിൽ 600 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
2. പേരക്ക
100 ഗ്രാം പേരക്കയിൽ 200 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പേരക്കയിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
3. ഓറഞ്ച്
100 ഗ്രാം ഓറഞ്ചിൽ 53.2 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് നല്ലതാണ്.
4. കിവി
100 ഗ്രാം കിവിയിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കിവിയിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
5. പപ്പായ
100 ഗ്രാം പപ്പായയിൽ 95 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ദഹനം, ചർമ്മാരോഗ്യം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.
6. പൈനാപ്പിൾ
ഒരു കപ്പ് പൈനാപ്പിളിൽ 80 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതായത് പൈനാപ്പിളിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
7. സ്ട്രോബെറി
100 ഗ്രാം സ്ട്രോബെറിയിൽ 85 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളമുണ്ട്, ഇത് പ്രതിരോധശേഷി, ചർമ്മം, ഹൃദയാരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്