റോഹിങ്ക്യകൾക്കെതിരായ വിദ്വേഷ പ്രചാരണം; പിന്നിൽ മ്യാൻമർ സൈന്യമെന്ന് യുഎൻ 

MARCH 28, 2024, 5:56 AM

ന്യൂയോർക്ക് : റോഹിങ്ക്യകൾക്കെതിരായ വ്യാപക ഓൺലൈൻ വിദ്വേഷ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജുകൾക്ക് പിന്നിൽ മ്യാൻമർ സൈന്യമാണെന്ന് യുഎൻ അന്വേഷണത്തിൽ കണ്ടെത്തൽ.

മ്യാൻമർ സൈന്യം വിദ്വേഷ പ്രചാരണം രഹസ്യമായി സംഘടിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻഡിപെൻഡൻ്റ് ഇൻവെസ്റ്റിഗേറ്റീവ് മെക്കാനിസം ഫോർ മ്യാൻമർ (ഐഐഎംഎം) പറയുന്നു.

റോഹിങ്ക്യൻ ന്യൂനപക്ഷങ്ങളോട് ഭയവും വിദ്വേഷവും വളർത്തുന്നതിനായി രൂപകൽപ്പന ചെയ്ത പോസ്റ്റുകൾ ഏകോപിപിച്ച്  സൈന്യം പ്രചരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പുതിയ റിപ്പോർട്ടിൽ പറഞ്ഞു.

vachakam
vachakam
vachakam

2021 അവസാനത്തോടെ, റോഹിങ്ക്യൻ അഭയാർത്ഥികൾ ഫേസ്ബുക്കിനെതിരെ 150 ബില്യൺ ഡോളറിന് കേസ് നൽകിയിരുന്നു. സോഷ്യൽ നെറ്റ്‌വർക്ക് തങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു.

2019ൽ മുസ്‍ലിംകളും ദലിതുകളും ബുദ്ധമതക്കാരും ക്രിസ്തുമതക്കാരുമടങ്ങിയ 20 അന്താരാഷ്ട്ര ഗവേഷകരുമായി ചേർന്നു നടത്തിയ പഠനത്തിൽ ഫേസ്ബുക്കിൽ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ലംഘിച്ചുകൊണ്ടുള്ള 1000 പോസ്റ്റുകൾ ഈക്വാലിറ്റി ലാബ്സ് കണ്ടെത്തുകയുണ്ടായി. 

ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെ അത്തരത്തിലുള്ള 40 ശതമാനം പോസ്റ്റുകൾ നീക്കംചെയ്യുകയുണ്ടായി. എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോൾ നീക്കിയ പോസ്റ്റുകൾ വീണ്ടും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു.

vachakam
vachakam
vachakam

വിദ്വേഷ പ്രസംഗത്തിൻ്റെ ഉള്ളടക്കം പലപ്പോഴും റോഹിങ്ക്യകൾക്കെതിരായ സംബന്ധിച്ച വിവേചനപരവും അവഹേളനപരവുമായ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അക്രമത്തിലൂടെയോ ഭീകരതയിലൂടെയോ ഇസ്ലാമികവൽക്കരണത്തിലൂടെയോ റോഹിങ്ക്യകൾ മ്യാൻമറിന് അസ്തിത്വ ഭീഷണി ഉയർത്തുന്നു എന്ന ആഖ്യാനം മുതൽ ഇവ ഉൾപ്പെടുന്നു.

നിരവധി റോഹിങ്ക്യൻ ഗ്രാമങ്ങൾ ചുട്ടെരിക്കുകയും ആയിരക്കണക്കിന് റോഹിങ്ക്യൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളും മർദിക്കപ്പെടുകയും ലൈംഗികമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സമയത്താണ് സൈന്യത്തിൻ്റെ വിദ്വേഷ പ്രസംഗം നടന്നുകൊണ്ടിരിക്കുന്നതെന്ന്  അന്വേഷണ ഉദ്യോഗസ്ഥർ എടുത്തുകാണിച്ചു.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam