റോയൽ മലേഷ്യൻ മിലിട്ടറി പരേഡിന്റെ റിഹേഴ്സലിനിടെ ഹെലികോപ്റ്റർ അപകടം:10 പേർക്ക് ദാരുണാന്ത്യം

APRIL 23, 2024, 11:19 AM

മലേഷ്യയിലെ ലുമുത്തിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു.റോയൽ മലേഷ്യൻ മിലിട്ടറി പരേഡിന്റെറിഹേഴ്സലിനിടെയായിരുന്നു ദാരുണ സംഭവം.

രണ്ട് ഹെലികോപ്റ്ററുകളിലും ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റിലെ സീനിയർ ഓപ്പറേഷൻ കമാൻഡർ സുഹൈമി മുഹമ്മദ് സുഹൈൽ പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 9.30നായിരുന്നു അപകടം.മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നാവികസേനയുടെ ഓപ്പൺ ഡേ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഫ്ലൈപാസ്റ്റ് റിഹേഴ്സലാണ് നടന്നത്.

vachakam
vachakam
vachakam

ലുമുത്ത് നേവൽ സ്റ്റേഡിയത്തിന് മുകളിലൂടെ നിരവധി ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നിരുന്നു. ഇതിനിടെ യൂറോകോപ്റ്റർ എഎസ് 555 എസ്എൻ ഫെന്നക്, അഗസ്റ്റ വെസ്റ്റ്ലാൻഡ് എഡബ്ല്യു 139 എന്നീ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ENGLISH SUMMARY: Ten dead as Navy helicopters collide mid-air in Malaysia

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam