ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അൽ നഹ്‍യാൻ അന്തരിച്ചു

MAY 2, 2024, 1:15 AM

അബുദാബി: അബുദാബി രാജകുടുംബാംഗവും അബുദാബി ഭരണാധികാരിയുടെ എൽഐൻ മേഖലാ പ്രതിനിധിയുമായ ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അൽ നഹ്‍യാൻ അന്തരിച്ചു.82 വയസ്സായിരുന്നു.പ്രസിഡൻഷ്യൽ കോടതിയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്.

ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ അമ്മാവൻ കൂടിയാണ്  ശൈഖ് തഹ്‍നൂൻ.അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് യുഎഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവിൽ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.അല്ലാഹു പരേതനെ തൻ്റെ വലിയ കാരുണ്യത്താൽ വർഷിക്കുകയും സ്വർഗത്തിൽ വസിക്കുകയും ചെയ്യട്ടെ, അൽ നഹ്യാൻ കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകട്ടെ'.- പ്രസിഡൻഷ്യൽ കോടതി പറഞ്ഞു.

പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിൻ്റെ നാമത്തിൽ... ദൈവത്തിൻ്റെ കൽപ്പനയോടും വിധിയോടും വിശ്വസ്തതയുള്ള ഹൃദയത്തോടെ, പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ അമ്മാവൻ ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വിയോ​ഗത്തിൽ അനുശോചിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശൈഖ് തഹ്‍നൂന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

vachakam
vachakam
vachakam

അൽ ഐൻ മേഖലയിലെ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയാവുന്നതിന് മുമ്പ് ശൈഖ് തഹ്‍നൂൻ, അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ചെയർമാനായും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അബുദാബി - അൽ ഐൻ റോഡിന് 2018ൽ ശൈഖ് തഹ്‍നൂന്റെ പേര് നൽകിയിരുന്നു.

ENGLISH SUMMARY: Sheikh Tahnoon bin Mohammed passes away

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam