അഫ്ഗാനിസ്ഥാനില്‍ മസ്ജിദില്‍ വെടിവെപ്പ്: കുട്ടിയും സ്ത്രീയും അടക്കം 5 മരണം

MAY 1, 2024, 1:48 AM

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഒരു മസ്ജിദില്‍ പ്രാര്‍ത്ഥനാ സമയത്ത് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഹെറാത്ത് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മൗലവി നെസര്‍ അഹമ്മദ് അലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് അക്രമം ഉണ്ടായത്.

അക്രമികളെ കുറിച്ച് വ്യക്തമായിട്ടില്ല. 2021ല്‍ വിദേശ സേന പിന്‍വാങ്ങിയതിന് ശേഷം തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്നുണ്ട്. 20 വര്‍ഷം നീണ്ട യുദ്ധം അവസാനിച്ചിട്ടും പള്ളികള്‍, മദ്രസകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയാണ് മിക്കവാറും ആക്രമണങ്ങള്‍ക്ക് പിന്നില്‍. താലിബാനെ തകര്‍ത്ത് അഫ്ഗാന്റെ നിയന്ത്രണം പിടിക്കാനാണ് ഐഎസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam