സിങ്കപ്പൂര്‍: കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവര്‍ക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റത്തൊഴിലാളികള്‍ സമൂഹത്തിന് കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ഏഷ്യ-പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള അവസാനവട്ട പര്യടനത്തില്‍ സിങ്കപ്പൂരിലെ രാഷ്ട്രീയ നേതാക്കളോട് സംസാരിക്കയായിരുന്നു അദ്ദേഹം.
ലോകത്ത് 17 കോടിയോളം കുടിയേറ്റത്തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരില്‍ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരില്‍ അധികവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും കത്തോലിക്കന്‍ ഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സില്‍നിന്നുമുള്ളവരാണ്.
സിങ്കപ്പൂര്‍ പര്യടനത്തോടെ മാര്‍പാപ്പയുടെ 12 ദിന ഏഷ്യ-പസഫിക് സന്ദര്‍ശനം പൂര്‍ത്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്