സിങ്കപ്പൂര്‍: നവംബര്‍ അഞ്ചിന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 12 ദിന ഏഷ്യ-പസഫിക് സന്ദര്‍ശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാര്‍പാപ്പ ഇരുവര്‍ക്കും എതിരെ വിമര്‍ശനം ഉന്നയിച്ചത്.
കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമര്‍ശനം. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് കമലക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നവനും കുഞ്ഞുങ്ങളെ കൊല്ലുന്നവനും ജീവനെതിരാണെന്ന് മാര്‍പ്പാപ്പ തുറന്നടിച്ചു. ഇരുവരുടേയും പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.
'ഞാന്‍ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നല്‍കാത്തതും പാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിര്‍ക്കുന്നത്', മാര്‍പ്പാപ്പ പറഞ്ഞു.
വോട്ടര്‍മാര്‍ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മറുപടി. ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ല. ജനങ്ങള്‍ മനസാക്ഷിപൂര്‍വം ചിന്തിച്ച് വോട്ട് രേഖപ്പെടുത്താനും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്