ലണ്ടന്‍: 18 മണിക്കൂര്‍ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടര്‍ന്ന് നിലച്ചിരുന്നു. വെള്ളിയാഴ്ച വൈകിയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി, ലോകമെമ്പാടും യാത്രാ പ്രതിസന്ധി സൃഷ്ടിച്ചു.
വ്യാഴാഴ്ച രാത്രിയില്‍ അടുത്തുള്ള ഒരു സബ്സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തെത്തുടര്‍ന്ന് വിമാനത്താവളം പൂര്‍ണ്ണമായും അടച്ചുപൂട്ടേണ്ടി വന്നിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം, വെള്ളിയാഴ്ച വൈകിട്ട് ആദ്യ വിമാനം ലാന്‍ഡ് ചെയ്തു. ശനിയാഴ്ച വിമാനത്താവളം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ എന്തെങ്കിലും തരത്തിലുള്ള അപാകത ഉണ്ടെന്ന വസ്തുത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്