ഡമാസ്‌കസ്: തെക്കന്‍ സിറിയന്‍ പ്രവിശ്യയായ സ്വീഡയില്‍ സുന്നി മുസ്ലിം വിഭാഗക്കാരായ ബെഡൂയിന്‍ ഗോത്രങ്ങളും ഷിയ മുസ്ലിം വിഭാഗമായ ദുറൂസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തിങ്കളാഴ്ച കുറഞ്ഞത് 89 പേര്‍ കൊല്ലപ്പെട്ടു. ദുറൂസ് വിഭാഗക്കാരായ 46 പേരും 18 ബെഡൂയിന്‍ കലാപകാരികളും സൈനിക യൂണിഫോമിലുള്ള ഏഴ് അജ്ഞാതരും നാല് സാധാരണക്കാരുമാണ് മരിച്ചത്.
ദുറൂസ് വിഭാഗത്തെ സംരക്ഷിക്കാന്‍ സിറിയയില്‍ ഇടപെടുമെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്ന ഇസ്രായേല്‍, സ്വീഡയിലെ 'നിരവധി ടാങ്കുകള്‍' തകര്‍ത്തതായി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ നല്‍കിയില്ല.
ഡമാസ്‌കസിലേക്കുള്ള ഹൈവേയില്‍ ബെഡൂയിന്‍ തോക്കുധാരികള്‍ ദുറൂസ് വിഭാഗക്കാരനായ ഒരു പച്ചക്കറി വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയതോടെയാണ് ഞായറാഴ്ച അക്രമം ആരംഭിച്ചത്. ഇതിന് പകരമായി പ്രതികാര തട്ടിക്കൊണ്ടുപോകലുകള്‍ തുടര്‍ന്നും നടന്നു.
ബന്ദികളെ പിന്നീട് വിട്ടയച്ചെങ്കിലും, തിങ്കളാഴ്ച സ്വീഡ നഗരത്തിന് പുറത്ത് ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഗ്രാമങ്ങളില്‍ മോര്‍ട്ടാര്‍ ആക്രമണമുണ്ടായതായും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും സുവൈദ 24 വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഗ്രാമപ്രദേശങ്ങളിലെ ഏറ്റുമുട്ടലുകളുടെയും ഗ്രാമങ്ങള്‍ക്ക് നേരെയുള്ള ഷെല്ലാക്രമണത്തിന്റെയും ഫലമായി 'ഡസന്‍ കണക്കിന് ഇരകള്‍' ആശുപത്രികളില്‍ എത്തിയതായി സുവൈദ 24 റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ പുറത്താക്കിയ ഇസ്ലാമിക സൈന്യത്തിന്റെ ഇടക്കാല നേതാവ് അഹമ്മദ് അല്‍-ഷറ കനത്ത വെല്ലുവിളികളാണ് രാജ്യത്ത് നേരിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്