ബെയ്ജിംഗ്: സംഘര്‍ഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും ശരിയായി കൈകാര്യം ചെയ്യാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന. ബെയ്ജിംഗില്‍ ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം പറഞ്ഞത്.
'വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകരുത്, മത്സരം ഒരിക്കലും സംഘര്‍ഷമാകരുത്' എന്ന് ജയശങ്കര്‍ യോഗത്തില്‍ ഊന്നിപ്പറഞ്ഞു. ബഹുരാഷ്ട്ര വ്യാപാര സമ്പ്രദായം സംരക്ഷിക്കുന്നതിനും ഇന്ത്യയുമായുള്ള ആഗോള ഉല്‍പ്പാദനത്തിന്റെയും വിതരണ ശൃംഖലയുടെയും സ്ഥിരത ഉറപ്പാക്കുന്നതിനും തന്റെ രാജ്യം സന്നദ്ധമാണെന്ന് ചൈനീസ് മന്ത്രി പ്രതികരിച്ചു.
'പരസ്പരം സംശയിക്കുന്നതിന് പകരം വിശ്വസിക്കുക, പരസ്പരം മത്സരിക്കുന്നതിന് പകരം സഹകരിക്കുക', വാങ് യി പറഞ്ഞു. ഇന്ത്യ-ചൈന സമവാക്യത്തിന്റെ അന്തസത്ത ഒരുമിച്ചുള്ള വിജയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല പദ്ധതികള്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ആസൂത്രണം ചെയ്യണമെന്നും യി ജയ്ശങ്കറോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്