സെൻട്രൽ ലണ്ടനിൽ സൈക്കിൾ യാത്രക്കാരിയായ ഇന്ത്യൻ വിദ്യാർഥി ട്രക്കിടിച്ച് മരിച്ചു; ദൃക്‌സാക്ഷികൾ മുന്നോട്ട് വരണമെന്ന് പോലീസ് 

MARCH 25, 2024, 10:08 AM

സെൻട്രൽ ലണ്ടനിൽ സൈക്കിൾ യാത്രക്കാരിയായ ഇന്ത്യൻ വിദ്യാർഥി ട്രക്കിടിച്ച് മരിച്ചതായി റിപ്പോർട്ട്. 33 കാരിയായ ചീസ്ത കൊച്ചാറാണ് മരിച്ചത്. നേരത്തെ നിതി ആയോഗിൽ ജോലി ചെയ്തിരുന്ന ചീസ്ത, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 

ഈ മാസം 19 ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഡോ എസ് പി കൊച്ചാറിൻ്റെ മകളായിരുന്നു ചീസ്ത കൊച്ചാർ.

അതേസമയം ചീസ്തയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയതോടെ പോലീസിനെയും പാരാമെഡിക്കൽ ജീവനക്കാരെയും വിളിച്ചു വരുത്തി എങ്കിലും യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ മുന്നോട്ട് വരണമെന്നും അല്ലെങ്കിൽ എന്താണ് സംഭവിച്ചത് എന്നതിൻ്റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്നും പോലീസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam