ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യ പട്ടികയിൽ 96ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യം എന്നറിയാം 

FEBRUARY 12, 2025, 5:12 AM

ഡൽഹി: ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്ത്. കറപ്‌ഷൻ പെർസെപ്‌ഷൻസ് ഇൻഡക്‌സ് (അഴിമതി ധാരണ സൂചിക, സിപിഐ) പ്രകാരം ലോകത്തിൽ ഏറ്റവും അഴിമതി കുറ‌ഞ്ഞ രാജ്യം ഫിൻലൻഡാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. വെറും എട്ട് ‌സ്‌കോറുമാണ് ദക്ഷിണ സുഡാൻ ആണ് ലോകത്തെ ഏറ്റവും അഴിമതിയേറിയ രാജ്യം. സോമാലിയ, വെനേസ്വല എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 

സിങ്കപ്പൂ‌ർ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ഫിൻലൻഡിന് തൊട്ടുപിന്നിലുള്ളത്. ജർമൻ സംഘടനയായ ട്രാൻസ്‌പരൻസി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പട്ടികയിൽ 96ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പൂജ്യം മുതൽ 100വരെയുള്ള സ്‌കെയിലാണ് റാങ്ക് നിർണയിക്കാൻ ഉപയോഗിക്കുന്നത്. പൂജ്യം എന്നത് ഏറ്റവും അഴിമതി നിറഞ്ഞതിനെയും 100 അഴിമതി വിരുദ്ധതയെയും സൂചിപ്പിക്കുന്നു. 

അതേസമയം പൂജ്യം മുതൽ നൂറ് വരെയുള്ള സ്‌കെയിലിൽ ഇന്ത്യയുടെ സ്‌കോർ 38 ആണ്. കഴിഞ്ഞവർഷമിത് 39 ആയിരുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ 135ാം സ്ഥാനത്തും, ശ്രീലങ്ക 121ാം സ്ഥാനത്തും ബംഗ്ളാദേശ് 149ാം സ്ഥാനത്തും ചൈന 76ാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്. ലോക രാജ്യങ്ങളിൽ അമേരിക്ക 28ാം സ്ഥാനത്തും റഷ്യ 22ാം സ്ഥാനത്തും ഫ്രാൻസ് 67ാം സ്ഥാനത്തും ജർമ്മനി 75ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam