ഹെയ്ത്തിയില്‍ അക്രമം രൂക്ഷം; പട്ടിണിയുടെ സാഹചര്യമെന്ന് യുണിസെഫ്

MARCH 27, 2024, 2:42 AM

പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ തലസ്ഥാന നഗരിയായ പോര്‍ട്ട് ഓ പ്രിന്‍സില്‍ ക്രിമിനല്‍ സംഘങ്ങള്‍ അക്രമം ശക്തമാക്കി. അക്രമികള്‍ ഒരു സ്‌കൂളിന് തീയിടുകയും ഫാര്‍മസികള്‍ കൊള്ളയടിക്കുകയും ചെയ്തു.

ഹെയ്തിയിലെ ഏറ്റവും വലിയ രണ്ട് ജയിലുകളില്‍ നിന്ന് 4,000-ലധികം തടവുകാരെ മോചിപ്പിച്ചുകൊണ്ടാണ് പോര്‍ട്ട്-ഓ-പ്രിന്‍സ് ഉടനീളം അക്രമികള്‍ വ്യാപക അക്രമം ആരംഭിച്ചത്. ഒരു മാസമായി പോലീസ് സ്‌റ്റേഷനുകളടക്കം പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ ഒരു മാസമായി അക്രമം തുടരുകയാണ്. തിങ്കളാഴ്ച ആരംഭിച്ച അക്രമം എല്ലാ സീമകളും ലംഘിച്ചിട്ടുണ്ട്.

'ഈ സാഹചര്യം കുട്ടികളില്‍ ആരോഗ്യ-പോഷകാഹാര പ്രതിസന്ധി സൃഷ്ടിക്കുന്നു, അത് എണ്ണമറ്റ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുത്തും.' യുണിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

യുണിസെഫിന്റെ കണക്കനുസരിച്ച് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ഈ വര്‍ഷം 19% വര്‍ദ്ധിച്ചു. ഏകദേശം 1.64 ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്. യുണിസെഫിന്റെ കണക്കനുസരിച്ച് ഹെയ്തിയിലെ അഞ്ച് ആശുപത്രികളില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam