നസ്‌റല്ല തന്റെ സഹരക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്നു: തലവന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള

SEPTEMBER 28, 2024, 6:02 PM

ബെയ്‌റൂട്ട്: ബെയ്റൂട്ടിലെ ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ തങ്ങളുടെ തലവന്‍ ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് തീവ്രവാദ സംഘടനയായ ഹിസ്ബുള്ള. 'ഓപ്പറേഷന്‍ ന്യൂ ഓര്‍ഡര്‍' എന്ന് പേരിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 64 കാരനായ ശക്തനായ ഇസ്ലാമിസ്റ്റ് നേതാവിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നസ്‌റല്ലയുടെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിക്കുന്നത്.

നസറല്ല 'തന്റെ സഹ രക്തസാക്ഷികളോടൊപ്പം ചേര്‍ന്നു' എന്നായിരുന്നു ഹിസ്ബുള്ളയുടെ പ്രതികരണം. തുടര്‍ന്ന്, ഹിസ്ബുള്ളയുടെ ഉടമസ്ഥതയിലുള്ള അല്‍-മനാര്‍ ടിവി നസ്റല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ഖുറാന്‍ വാക്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഗാസയെയും പാലസ്തീനെയും പിന്തുണച്ചും ലെബനന്റെയും അതിലെ ദൃഢവിശ്വാസികളും മാന്യരുമായ ജനങ്ങളുടെയും സംരക്ഷണത്തിനായും ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഹിസ്ബുള്ളയെ നയിച്ച നസ്റല്ല, മേഖലയില്‍ ശക്തമായ ഒരു സംഘടനയായി അതിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam