പാരീസ്: ചെങ്കടലിൽ ഫ്രഞ്ച് യുദ്ധക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ചെങ്കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഫ്രഞ്ച് യുദ്ധക്കപ്പലിന് നേരെ ഹൂതികൾ ഡ്രോണുകൾ പ്രയോഗിച്ചു. ഹൂതികൾ തൊടുത്ത രണ്ട് ഡ്രോണുകളും നിമിഷങ്ങൾക്കകം ഫ്രഞ്ച് സൈന്യം വെടിവെച്ചിട്ടു.
ചെങ്കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഫ്രഞ്ച് യുദ്ധക്കപ്പലായ ലാംഗുഡോക്ക് നേരെയാണ് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. യെമൻ തീരത്ത് നിന്ന് 110 കിലോമീറ്റർ അകലെയാണ് സംഭവം.
ഭക്ഷണവും മരുന്നുകളുമായി എത്തുന്ന കപ്പലുകൾ ഒഴികെ ചെങ്കടലിൽ എത്തുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് ശേഷം ചെങ്കടലിൽ സംഘർഷമുണ്ടാക്കാൻ ഹൂതികൾ നിരന്തരമായി പരിശ്രമിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്