അഫ്ഗാനിൽ ഭൂചലനം

MARCH 28, 2024, 8:59 AM

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായ്തെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.ഇതുവരെ ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

വ്യാഴാഴ്ച പുലർച്ചെ 5:44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം 124 കിലോമീറ്റർ ആഴത്തിൽ 36.36 അക്ഷാംശത്തിലും 71.18 രേഖാംശത്തിലുമാണെന്ന് എൻസിഎസ് ഡാറ്റ കണ്ടെത്തി.ഈ മാസം ആദ്യവും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു.റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് അനുഭവപ്പെട്ടത്.

അഫ്ഗാനിൽ കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.ഭൂകമ്പത്തിൽ നിന്ന് കരകയറാൻ അഫ്ഗാനിസ്ഥാന് 400 മില്യൺ ഡോളറിലധികം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഒക്‌ടോബർ 7-ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യത്തിൻ്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒന്നായിരുന്നു.ഹെറാത്ത് പ്രവിശ്യയിലെ മുഴുവൻ ഗ്രാമങ്ങളേയും ഭൂചലനം ഇല്ലാതാക്കി.ആയിരക്കണക്കിന് ജനങ്ങൾക്ക് പരിക്കേൽക്കുകയും നിരവധി പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.


ENGLISH SUMMARY: Earthquake of magnitude 4.2 hits Afghanistan

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam