അബുദാബി: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ ഒന്ന് മുതൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർ നിർബന്ധമായും ജനിതക പരിശോധനയ്ക്ക് വിധേയരാകണം.
അബുദാബി, അൽ ദഫ്ര, അൽ ഐൻ എന്നിവിടങ്ങളിലെ 22 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണ്. പരിശോധന കഴിഞ്ഞ് 14 ദിവസത്തിനകം ഫലം ലഭ്യമാകും.
ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാം. രോഗമുള്ളവര്‍ക്ക് മരുന്നുകള്‍, കൗണ്‍സിലിങ് എന്നിവ നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്